എ കെ ജെ അയ്യര്‍|
Last Modified തിങ്കള്‍, 13 ജൂണ്‍ 2022 (19:45 IST)
കടയ്ക്കൽ:
കടയ്ക്കൽ കാർഷിക സഹകരണ ബാങ്കിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെഞ്ഞാറമൂട് പുത്തയം സജി വിലാസത്തിൽ സജിമോൻ (39), കടയ്ക്കൽ മണലുവട്ടം പ്രസീദ് വിലാസത്തിൽ പ്രസീദ് (40) ആണ്
കിളിമാനൂർ പോലീസിന്റെ പിടിയിലായത്.
കിളിമാനൂർ മലയാമഠം സ്വദേശിയായ വീട്ടമ്മയിൽ നിന്നാണ് മകന് ജോലി തരപ്പെടുത്തി കൊടുക്കാമെന്നു വിശ്വസിപ്പിച്ചു പണം കൈപ്പറ്റിയത്. എന്നാൽ പണം കിട്ടിയ ശേഷം ഇവരെ കുറിച്ച് യാതൊരു അറിവുമുണ്ടായില്ല. തുടർന്ന് വീട്ടമ്മ കടയ്ക്കൽ ബാങ്കിൽ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തായതും തുടർന്ന് കിളിമാനൂർ പോലീസിൽ പരാതി നൽകിയതും. പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.