അനുബന്ധ വാര്‍ത്തകള്‍
- മിനി വാനുകളില്‍ നിയമവിരുദ്ധമായ മോഡിഫിക്കേഷനുകള്‍ വര്‍ദ്ധിക്കുന്നു; മൗനം പാലിച്ച് മോട്ടോര്‍ വാഹന വകുപ്പ്
- വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കേണ്ട: കര്‍ശന നിര്‍ദ്ദേശം നല്കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
- ഇൻസ്റ്റഗ്രാം വഴി 19കാരനെ ഹണിട്രാപ്പിൽ പ്പെടുത്തി പണം തട്ടി, യുവതിയും ആൺസുഹൃത്തും അറസ്റ്റിൽ
- ഗുരുവായൂരിലെ സ്ട്രോങ്ങ് റൂമിലെ സിസിടിവി ഒരു മണിക്കൂര്‍ പ്രവര്‍ത്തനരഹിതം; പരാതിയുമായി യുഡിഎഫ്
- വ്യാജ സിസ്റ്റം അപ്ഡേറ്റ് സന്ദേശം: പോപ്പ്-അപ്പ് സൈബര്‍ തട്ടിപ്പിനെക്കുറിച്ച് കേരള പോലീസിന്റെ മുന്നറിയിപ്പ്
അതിരപ്പിള്ളിയില്‍ ഹോട്ടലില്‍ കാട്ടാനയുടെ ആക്രമണം; നാട്ടുകാര്‍ ഭീതിയില്‍
തൃശൂര്‍: അതിരപ്പിള്ളിയില്‍ ഹോട്ടലില്‍ കാട്ടാനയുടെ ആക്രമണം. പിള്ളപ്പാറ എക്സൈസ് ചെക്ക് പോസ്റ്റിന് സമീപമുള്ള കാളിയാടന്‍ ഹോട്ടലിന്റെ മുന്‍വാതില്‍ തകര്‍ത്താണ് ആന അകത്തു കയറിയത്. ഇന്നലെ രാത്രിയിലാണ് സംഭവം. ജോണ്‍സണും കുടുംബവും ഹോട്ടലിനോട് ചേര്‍ന്നാണ് താമസിക്കുന്നത്.
ശബ്ദം കേട്ട് ജോണ്‍സന്റെ ഭാര്യയും മകളും ഉണര്‍ന്നപ്പോഴാണ് ആനയെ കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ ബഹളം വച്ചാണ് ആനയെ ഓടിച്ചത്. കാട്ടാന ജനവാസ മേഖലയിലേക്ക് കയറിയതോടെ നാട്ടുകാര്‍ ഭീതിയിലാണ്.