കാബൂള്‍ വിമാനത്താവളത്തില്‍ നടന്ന റോക്കറ്റാക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു
കാബൂള്‍ വിമാനത്താവളത്തില്‍ നടന്ന റോക്കറ്റാക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. ഇന്നലെ രാവിലെയാണ് ആറ് കത്യുഷ റോക്കറ്റുകള്‍ വിമാനത്താവളത്തിലെ അമേരിക്കന്‍ സൈനികരെ ലക്ഷ്യമാക്കിവന്നത്. എന്നാല്‍ യുഎസ് സേന റോക്കറ്റ് പ്രതിരോധ സംവിധാനത്തിലൂടെ റോക്കറ്റുകളെ തകര്‍ക്കുകയായിരുന്നു. ഈ ആക്രമണം യാത്രക്കാരെ ഒഴിപ്പിക്കുന്നതിന് തടസം ഉണ്ടാക്കിയില്ലെന്ന് അമേരിക്കന്‍ സേന അറിയിച്ചു.
വ്യാഴാഴ്ച ഐഎസ് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 13 അമേരിക്കന്‍ സൈനികരടക്കം നിരവധിപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെതിരെ ഞായറാഴ്ച അമേരിക്ക തിരിച്ചടിച്ചിരുന്നു.