'ഈ കേസില്‍ എനിക്ക് പങ്കില്ല'; അന്ന് തമിഴ്‌നാട്ടില്‍ നിന്ന് ദിലീപ് വിനയനെ വിളിച്ചു

രേണുക വേണു| Last Modified ചൊവ്വ, 24 ഓഗസ്റ്റ് 2021 (15:14 IST)

മലയാള സിനിമയെ വലിയ വിവാദത്തിലാക്കിയ സംഭവമാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. നടന്‍ ദിലീപ് പിന്നീട് ഈ കേസില്‍ അറസ്റ്റിലാകുകയും ജയില്‍വാസത്തിനു ശേഷം ജാമ്യത്തിലിറങ്ങുകയും ചെയ്തു. കേസിന്റെ വിചാരണ ഇപ്പോഴും നടക്കുകയാണ്. കേസിന്റെ തുടക്കത്തില്‍ തന്നെ ദിലീപിനെതിരെ സിനിമ മേഖലയില്‍ നിന്നുള്ളവര്‍ പോലും രംഗത്തെത്തിയിരുന്നു. എന്നാല്‍, അക്കാലത്ത് ദിലീപുമായി ഏറെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരിന്നിട്ടും സംവിധായകന്‍ വിനയന്‍ അദ്ദേഹത്തെ പരസ്യമായി പിന്തുണയ്ക്കുകയായിരുന്നു. ഇതിന്റെ കാരണവും ഒരു അഭിമുഖത്തില്‍ വിനയന്‍ തുറന്നുപറഞ്ഞിട്ടുണ്ട്.

'ആക്രമണത്തിനു ഇരയായ പെണ്‍കുട്ടി 164 പ്രകാരം നല്‍കിയ രഹസ്യമൊഴി ഞാന്‍ കേട്ടിരിന്നു. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് എഴുതിയ എങ്ങനെയാണ് ഈ പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത് എന്നതിന്റെ വിവരങ്ങളും ഞാന്‍ അറിഞ്ഞിരുന്നു. എത്രമാത്രം ക്രൂരമായാണ് ഈ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് കേട്ടപ്പോള്‍ അങ്ങനെയൊരു ഇത്ര നിഷ്ഠൂരമായ പ്രവര്‍ത്തിക്ക് എന്നെ ഏറെ വേദനിപ്പിച്ചിട്ടുണ്ടെങ്കിലും എന്റെ ജീവിതത്തിലെ ഒന്‍പത് വര്‍ഷം കവര്‍ന്നെടുത്ത, ഒത്തിരി നഷ്ടങ്ങള്‍ എനിക്കുണ്ടായ ആളാണെങ്കിലും ഇയാളുടെ വളര്‍ച്ചയില്‍ ഞാന്‍ ഒരുപാട് സഹായിച്ചിട്ട് അതിന്റെ നൂറിരട്ടി ദ്രോഹം എനിക്ക് തിരിച്ച് ചെയ്തിട്ടുണ്ടെങ്കില്‍ കൂടി ഇങ്ങനെയൊരു കുറ്റം ദിലീപ് ചെയ്യില്ല എന്ന് എനിക്ക് തോന്നാന്‍ ഒരു കാരണമുണ്ട്. നടിയെ ആക്രമിച്ച കേസ് ഇവിടെ ചൂടുപിടിച്ച് നില്‍ക്കുന്ന സമയത്ത് ദിലീപ് എന്നെ തമിഴ്‌നാട്ടില്‍ നിന്നു വിളിച്ചു. ഏറെ വര്‍ഷത്തെ അകല്‍ച്ചയില്‍ ആയിരുന്നപ്പോഴാണ് എന്നെ അദ്ദേഹം തമിഴ്‌നാട്ടില്‍ നിന്നു വിളിക്കുന്നത്. 'ചേട്ടാ, ഒരു കാര്യം പറയാനാണ് ഞാന്‍ വിളിച്ചത്. ഈ കേസുമായി എനിക്ക് യാതൊരു ബന്ധവുമില്ല. നിങ്ങളൊക്കെ എന്നെ തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കില്‍ അത് മാറാന്‍ വേണ്ടി പറയുകയാണ്. എനിക്ക് ഈ പള്‍സര്‍ സുനിയെ അറിയില്ല,' എന്നൊക്കെ ദിലീപ് എന്നോട് പറഞ്ഞു. അതുകൊണ്ടാണ് ചാനലിലൊന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ ഞാന്‍ സംസാരിക്കാതിരുന്നത്,' വിനയന്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

ഇന്ത്യയിൽ വിഭജന രാഷ്ട്രീയം ആധിപത്യമുറപ്പിക്കുന്നു, ...

ഇന്ത്യയിൽ വിഭജന രാഷ്ട്രീയം ആധിപത്യമുറപ്പിക്കുന്നു, രാഷ്ട്രീയ സിനിമയല്ലാതിരുന്നിട്ടും എമ്പുരാനെതിരെ ആക്രമണമുണ്ടായി: പിണറായി വിജയൻ
ഭാഗങ്ങള്‍ നീക്കം ചെയ്യുമ്പോള്‍ സിനിമയെ മൊത്തമായാണ് ബാധിക്കുന്നത്. സാമുദായിക ...

സംസ്ഥാനത്തെ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ ക്ഷാമം; ഒരു ...

സംസ്ഥാനത്തെ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ ക്ഷാമം; ഒരു ഡോക്ടറിന് 7000 രോഗികള്‍!
സംസ്ഥാനത്തെ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ ക്ഷാമം. ഏറ്റവും കൂടുതല്‍ ക്ഷാമം ഉള്ളത് ...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; ഇന്നും ...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത
തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു. ഏപ്രില്‍ 8 വരെ വടക്കു ...

'തമിഴില്‍ ഒപ്പിട്ടിട്ടെങ്കിലും തമിഴ് ഭാഷയെ സ്‌നേഹിക്കൂ': ...

'തമിഴില്‍ ഒപ്പിട്ടിട്ടെങ്കിലും തമിഴ് ഭാഷയെ സ്‌നേഹിക്കൂ': തമിഴ്‌നാട് നേതാക്കളുടെ ഭാഷ നയത്തെ പരിഹസിച്ച് പ്രധാനമന്ത്രി
തമിഴില്‍ ഒപ്പിട്ടിട്ടെങ്കിലും തമിഴ് ഭാഷയെ സ്‌നേഹിക്കൂവെന്ന് തമിഴ്‌നാട് നേതാക്കളോട് ...

ബ്രിട്ടനിലെ വ്യാപാരങ്ങള്‍ തകരാതിരിക്കാന്‍ കവചം തീര്‍ക്കും: ...

ബ്രിട്ടനിലെ വ്യാപാരങ്ങള്‍ തകരാതിരിക്കാന്‍ കവചം തീര്‍ക്കും: ബ്രിട്ടീഷ് പ്രധാനമന്ത്രി
ബ്രിട്ടനിലെ വ്യാപാരങ്ങള്‍ തകരാതിരിക്കാന്‍ കവചം തീര്‍ക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ...