അമേരിക്ക കാബൂളില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മരണസംഖ്യ 12 ആയി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 30 ഓഗസ്റ്റ് 2021 (11:55 IST)
അമേരിക്ക കാബൂളില്‍ നടത്തിയ റോക്കറ്റാക്രമണത്തില്‍ മരണസംഖ്യ 12 ആയി. കൊല്ലപ്പെട്ടവരില്‍ കൂടുതലും സാധാരണക്കാരാണ്. ഇന്നലെ രാത്രിയാണ് അമേരിക്ക ഡ്രോണ്‍ ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരില്‍ മൂന്നു കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. അതേസമയം വ്യാഴാഴ്ച കാബൂള്‍ വിമാനത്താവളത്തിനു പുറത്ത് ഐഎസ് ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 13 അമേരിക്കന്‍ സൈനികര്‍ ഉള്‍പ്പെടെ 182 പേരാണ് കൊല്ലപ്പെട്ടത്.

അമേരിക്ക പിന്‍മാറാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഭീകരരുടെ ആക്രമണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :