1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Widespread rain expected in state today

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത, തീരദേശത്ത് ജാഗ്രതാ നിർദേശം

Rain
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെങ്കിലും ഇന്നലത്തെ അത്രയും മഴയ്ക്ക് സാധ്യതയില്ല. അതിനാൽ തന്നെ ഒരു ജില്ലയിലും ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ല. എന്നാൽ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
 
അതേസമയം കാലവർഷം ശക്തമായതിന് തുടർന്ന് ശക്തമായ മഴയാണ് ഇന്നലെ കണ്ണൂരിൽ ലഭിച്ചത്. ഇന്നലെ മൂന്ന് മണിക്കൂറിലേറെ നിർത്താതെ പെയ്ത മഴയിൽ ജില്ലയുടെ പല ഭാഗങ്ങളിലും വെള്ളം കയറി.കണ്ണൂർ മട്ടന്നൂരിൽ വിമാനത്താവള പരിസരത്ത് നാല് വീടുകളിൽ വെള്ളം കയറി. വിമാനത്താവള പരിസരത്ത് വൈകീട്ട് 4 മണി മുതൽ കനത്ത് മഴയാണ് ലഭിച്ചത്. ഇത് രാത്രി 7 മണിക് ശേഷവും തുടർന്നിരുന്നു. 
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
Eid Al Adha 2023, Bakrid Wishes in Malayalam: പ്രിയപ്പെട്ടവര്‍ക്ക് വലിയ പെരുന്നാള്‍ ആശംസകള്‍ നേരാം മലയാളത്തില്‍