പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 28 ജൂണ്‍ 2023 (11:25 IST)
പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു.തമിഴ്‌നാട് കടലൂരിലാണ് സംഭവം.പുതുച്ചേരി സ്വദേശി മതിയളകനാണ് കൊല്ലപ്പെട്ടത്.തലഗുട പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ടാമത്തെ ആളാണ് മരിക്കുന്നത്. നേരത്തെ ഭാര്യക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ത്രീയുടെ സഹോദരനെ കൊന്ന കേസില്‍ ജാമ്യത്തിന് ഇറങ്ങിയതായിരുന്നു മതിയളകന്‍. പഞ്ചായത്ത് പ്രസിഡന്റ് ശാന്തിയുടെ ഭര്‍ത്താവാണ് ഇയാള്‍.മതിയളകന്‍ മുന്‍ പ്രസിഡന്റ് കൂടിയായിരുന്നു.

കഴിഞ്ഞ ദിവസം വൈകുന്നേരം മഞ്ഞക്കുപ്പം ശിവക്ഷേത്ര ദര്‍ശനത്തിനായി എത്തിയപ്പോഴായിരുന്നു മതിയളകനെ ആറംഗ സംഘം ആക്രമിച്ചത്. ക്ഷേത്രത്തിന് പുറത്ത് കാത്തിരിക്കുന്ന സംഘത്തെ കണ്ടതോടെ മതിയളകന്‍ ഓടുകയായിരുന്നു. പിന്നാലെ ഓടിയെത്തിയ അക്രമിസംഘം മതിയളകനെ വെട്ടി കൊല്ലുകയായിരുന്നു.

മതിയളകന്റെ ഭാര്യ ശാന്തിയുടെ എതിര്‍ സ്ഥാനാര്‍ഥിയായി മസ്ലാമണി എന്ന സ്ത്രീയായിരുന്നു മത്സരിച്ചത്. ഏതാനും ബോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ശാന്തി വിജയിച്ചത്. തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്. ഗ്രാമത്തിലെ വീടുകളും വള്ളങ്ങളും അഗ്‌നിക്കിരയാക്കി.മസ്ലാമണിയുടെ സഹോദരന്‍ മതിവന്‍ കൊല്ലപ്പെട്ടു.മതിയളകന്‍ ഉള്‍പ്പെടെ 10 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗ്രാമത്തില്‍ പ്രവേശിക്കരുതെന്ന് വ്യവസ്ഥയില്‍ കഴിഞ്ഞ ദിവസമാണ് ഇവര്‍ ജാമ്യത്തില്‍ ഇറങ്ങിയത്. സിസിടിവിയില്‍ നിന്നും പ്രതികളെ പോലീസിന് തിരിച്ചറിയാന്‍ ആയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :