അനുബന്ധ വാര്‍ത്തകള്‍
- Gold Price : ഒന്ന് കിതച്ചെങ്കിലും വീണ്ടും കുതിച്ച് സ്വർണവില, ഇന്ന് ഉയർന്നത് 4840 രൂപ
- ശബരിമല സ്വര്‍ണ്ണക്കൊള്ള: ഇഡിക്ക് മുന്നില്‍ ഹാജരായ മുരാരി ബാബുവിന്റെ മൊഴി വിവരങ്ങള്‍ പുറത്ത്
- Gold Price Today: അഞ്ച് ദിവസത്തിനിടെ സ്വര്‍ണവില എത്ര കുറഞ്ഞെന്നോ?
- സ്വർണ്ണവിലയിൽ വൻ ഇടിവ്: ഇന്ന് കുറഞ്ഞത് 6,640 രൂപ, പവന് 1,11,120 രൂപയായി
- Gold Price : ഒരല്പം ആശ്വാസം, സ്വർണ വിലയിൽ ചാഞ്ചാട്ടം ഇന്ന് ഇടിഞ്ഞത് 6,320 രൂപ, പവൻ വില 1,17,760 രൂപ
സ്വർണം വാങ്ങണോ? രാജ്യത്ത് സ്വര്‍ണ വില കുറയുന്നത് എന്തുകൊണ്ട്?
സ്വര്‍ണവില കുറയാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്ന് ഡോളറിന്റെ മൂല്യമാണ്
Gold Price
ഡോളര്‍
ആഗോളതലത്തില്‍ സ്വർണ വില കണക്കാക്കുന്നത് യുഎസ് ഡോളറിലാണ്. സ്വര്‍ണവില കുറയാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്ന് ഡോളറിന്റെ മൂല്യമാണ്. ഡോളറിന്റെ മൂല്യം കൂടുമ്പോള്‍ ഇന്ത്യന്‍ രൂപ ഉള്‍പെടെ മറ്റു കറസികള്‍ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നത് വളരെ ചെലവേറിയതായി തീരും. ഇത് സ്വര്‍ണത്തിന്റെ വിലയില്‍ മാറ്റങ്ങള്‍ വരാന്‍ കാരണമാകുന്നു.
ഉദാഹരണത്തിന്....
ഫെബ്രുവരി മൂന്നിന് 1040 രൂപ കുറഞ്ഞ് 1,11,280 രൂപയായിരുന്നു പവന്റെ വില. സ്വര്‍ണം ട്രോയ് ഔണ്‍സിന് 251 ഡോളര്‍ വര്‍ധിച്ച് 4885 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. സ്വർണത്തിന് മാത്രമല്ല വെള്ളിയുടെ വിലയേയും ഈ മാറ്റം ബാധിക്കുന്നുണ്ട്.
യുദ്ധം
യുദ്ധം അല്ലെങ്കിൽ സാമ്പത്തിക മാന്ദ്യം തുടങ്ങിയവ സ്വർണവിലയിലെ മാറ്റത്തിന് കാരണമാകുന്നു. ഇവിടെ സ്വർണത്തിന് പകരം മറ്റു പല ഓഹരികളിലും മറ്റു സാമ്പത്തിക സ്രോതസുകളിലും ആളുകൾ പണം നിക്ഷേപിക്കുന്നു.
സ്വർണം വാങ്ങണോ?
. സ്വര്‍ണവിലയിലെ ഇടിവ് വാങ്ങുന്നവര്‍ക്കും നിക്ഷേപകര്‍ക്കും നല്ല അവസരമാണ് ഒരുക്കുന്നത്.
. ആഗോള വില മാത്രമല്ല, രൂപയുടെ ഡോളര്‍ വിനിമയ നിരക്കും സര്‍ക്കാര്‍ ഇറക്കുമതി തീരുവയും ആഭ്യന്തര സ്വര്‍ണ വിലയെ സ്വാധീനിക്കുന്നു.
. അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണ വില കുറയുന്നതോടൊപ്പം ഇന്ത്യന്‍ രൂപയുടെ മൂല്യവും കുറയുന്നത് വാങ്ങുന്നവര്‍ക്ക് നഷ്ടം ഉണ്ടാവാനുള്ള സാധ്യത കൂട്ടുന്നു.
. സമീപ ദിവസങ്ങളില്‍ സ്വര്‍ണത്തിന് വില കുറയുന്നു എന്ന് കരുതി അതിനെ സ്ഥിരമായ ട്രെന്റ് ആയി കണക്കാക്കാന്‍ കഴിയില്ല...