രേണുക വേണു|
Last Modified ബുധന്‍, 4 ഫെബ്രുവരി 2026 (10:55 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. പവന് ഒറ്റയടിക്ക് 4,840 രൂപയുടെ കുതിച്ചുയര്‍ന്നതോടെ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില പവന് 1,17,720 രൂപയായി ഉയര്‍ന്നു.
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രഖ്യാപിച്ച പുതിയ നിരക്ക് പ്രകാരം 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 14,715 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 12,090 രൂപയും പവന് 96,720 രൂപയുമാണ് വില. 14 കാരറ്റിന് ഗ്രാമിന് 9,415 രൂപയും 9 കാരറ്റിന് 6,070 രൂപയുമാണ് നിലവിലെ നിരക്ക്. ജനുവരി 29 ന് സംസ്ഥാനത്ത് സ്വര്‍ണവില 1.31 ലക്ഷം രൂപ കടന്ന് ചരിത്രത്തിലെ ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു.
വെള്ളി വില താരതമ്യേന സ്ഥിരത പുലര്‍ത്തി ഗ്രാമിന് 320 രൂപയില്‍ തുടരുന്നു. സ്വര്‍ണവിലയില്‍ വരും ദിവസങ്ങളിലും ചാഞ്ചാട്ടം തുടരുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.