1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. wedding feast clash Pappadam

കല്യാണസദ്യക്കിടെ കൂട്ടത്തല്ല്; രണ്ടാമതും പപ്പടം കിട്ടാത്തത് ചെക്കന്റെ വീട്ടുകാരെ ചൊടിപ്പിച്ചു, മൂന്ന് പേര്‍ക്ക് പരുക്ക്

വരന്റെ സുഹൃത്തുക്കളില്‍ ചിലര്‍ ഭക്ഷണം കഴിക്കുന്നതിനിടെ രണ്ടാമതും പപ്പടം ആവശ്യപ്പെട്ടതാണ് കൂട്ടത്തല്ലിനു കാരണമായത്

wedding feast clash Pappadam
കല്യാണസദ്യക്കിടെ കൂട്ടത്തല്ല്. മൂന്ന് പേര്‍ക്ക് പരുക്ക്. സദ്യയില്‍ രണ്ടാമത് പപ്പടം കിട്ടിയില്ല എന്നുപറഞ്ഞാണ് തല്ല് തുടങ്ങിയത്. ആലപ്പുഴ ഹരിപ്പാടാണ് സംഭവം. കരീലക്കുളങ്ങര പൊലീസ് കേസെടുത്തു. 
 
ഹരിപ്പാടിന് അടുത്ത് മുട്ടത്തെ ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച ഉച്ചയ്ക്കാണ് വിവാഹസദ്യക്കിടെ കൂട്ടത്തല്ലുണ്ടായത്. ഓഡിറ്റോറിയം ഉടമയുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വരന്റെ സുഹൃത്തുക്കളില്‍ ചിലര്‍ ഭക്ഷണം കഴിക്കുന്നതിനിടെ രണ്ടാമതും പപ്പടം ആവശ്യപ്പെട്ടതാണ് കൂട്ടത്തല്ലിനു കാരണമായത്. വീണ്ടും പപ്പടം തരാന്‍ പറ്റില്ലെന്ന് ഭക്ഷണം വിളമ്പാന്‍ നിന്നവര്‍ നിലപാടെടുത്തു. ഇത് ചെക്കന്റെ വീട്ടുകാരെ പ്രകോപിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയും അടിയില്‍ കലാശിക്കുകയുമായിരുന്നു. 
 
ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ചായിരുന്നു തമ്മിലടി. ഓഡിറ്റോറിയത്തില്‍ വലിയ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഓഡിറ്റോറിയം ഉടമ മുരളീധരന്‍ (65), ജോഹന്‍ (21), ഹരി (21) എന്നിവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 
 
അടുത്ത ലേഖനം
UAE Dirham vs Indian Rupee: നാട്ടിലേക്ക് പണം അയക്കാന്‍ പറ്റിയ സമയം; ഒരു യുഎഇ ദിര്‍ഘത്തിന്റെ വില എത്രയെന്നോ?