കോടിയേരി സ്ഥാനമൊഴിഞ്ഞു, എം വി ഗോവിന്ദൻ പുതിയ പാർട്ടി സെക്രട്ടറി

അഭിറാം മനോഹർ| Last Modified ഞായര്‍, 28 ഓഗസ്റ്റ് 2022 (13:41 IST)
കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും സിപിഎം കേന്ദ്രക്കമിറ്റി അംഗവുമായ എം വി ഗോവിന്ദനാണ് സിപിഎമ്മിൻ്റെ പുതിയ സംസ്ഥാന സെക്രട്ടറി.ഞായറാഴ്ച രാവിലെ ചേര്‍ന്ന സി.പി.എം. സംസ്ഥാന സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.

അനാരോഗ്യത്തെ തുടർന്നാണ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറാൻ കോടിയേരി തീരുമാനിച്ചത്. പലതലങ്ങളിലായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് കോടിയേരിയുടെ പിൻഗാമിയായി ഗോവിന്ദൻ മാഷിനെ തെരെഞ്ഞെടുത്തത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കൂടി പങ്കെടുത്ത പിനി യോഗത്തിലും തുടര്‍ന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലുമാണ് പുതിയ സെക്രട്ടറിയെ തീരുമാനിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :