സ്പീക്കര്‍ എം.ബി.രാജേഷ് മന്ത്രിസഭയിലേക്ക് ! ഷംസീറും പരിഗണനയില്‍

നിലവില്‍ സ്പീക്കറായ എം.ബി.രാജേഷ് മന്ത്രിസഭയിലേക്ക് എത്തുമെന്നാണ് സൂചന. പകരം പുതിയ സ്പീക്കറെ തീരുമാനിക്കും

രേണുക വേണു| Last Modified തിങ്കള്‍, 29 ഓഗസ്റ്റ് 2022 (10:20 IST)

രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിസഭാ പുനഃസംഘടന ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. മന്ത്രിസഭയിലെ അംഗമായ എം.വി.ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ സാഹചര്യത്തില്‍ അദ്ദേഹത്തിനു മന്ത്രിസ്ഥാനം നഷ്ടപ്പെടും. ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാന്‍ നേരത്തെ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. ഇവര്‍ക്ക് രണ്ട് പേര്‍ക്കും പകരം പുതിയ മന്ത്രിമാരെ നിയോഗിക്കാനാണ് ആലോചന. സിപിഎം 15 അംഗ സംസ്ഥാന സെക്രട്ടറിയേറ്റ് മന്ത്രിസഭാ പുനഃസംഘടനയുടെ കാര്യത്തില്‍ വിശദമായ ചര്‍ച്ച നടത്തും. ഓണത്തിനു മുന്‍പ് മന്ത്രിസഭാ പുനഃസംഘടനയുടെ കാര്യത്തില്‍ തീരുമാനമുണ്ടാകും.

നിലവില്‍ സ്പീക്കറായ എം.ബി.രാജേഷ് മന്ത്രിസഭയിലേക്ക് എത്തുമെന്നാണ് സൂചന. പകരം പുതിയ സ്പീക്കറെ തീരുമാനിക്കും. കണ്ണൂരില്‍ നിന്നുള്ള എ.എന്‍.ഷംസീറിനെ മന്ത്രിസഭയിലേക്ക് കൊണ്ടുവരാനും ആലോചനകള്‍ നടക്കുന്നുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :