രേണുക വേണു|
Last Modified തിങ്കള്‍, 29 ഓഗസ്റ്റ് 2022 (09:26 IST)
ഇടുക്കി തൊടുപുഴയ്ക്കു സമീപം കുടയത്തൂരില്‍ ഉരുള്‍പൊട്ടി അഞ്ചുപേരുള്ള വീട് മണ്ണിനടിയിലായി. രണ്ട് മൃതദേഹം കണ്ടെത്തി. മൂന്ന് പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. കുടയത്തൂര്‍ സംഗമം ജങ്ഷനില്‍ പുലര്‍ച്ചെ രണ്ടരയോടെയാണ് ഉരുള്‍പൊട്ടിയത്. ചിറ്റടിച്ചാലില്‍ സോമന്റെ വീടാണ് പൂര്‍ണമായി മണ്ണിനടിയിലായത്. സോമന്റെ അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകളുടെ മകന്‍ നാലുവയസുകാരന്‍ ദേവാനന്ദ് എന്നിവരാണ് മരിച്ചത്. സോമന്‍, മകള്‍ ഷിമ എന്നിവരെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുന്നു.