1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Malappuram local News

സ്വര്‍ണ്ണക്കടത്ത് സംഘവുമായി ബന്ധം: പെരുമ്പടപ്പ് എസ്ഐയ്ക്ക് സസ്‌പെന്‍ഷന്‍

Malappuram
സ്വര്‍ണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പെരുമ്പടപ്പ് എസ്ഐയ്ക്ക് സസ്‌പെന്‍ഷന്‍. മലപ്പുറം പെരുമ്പടപ്പ് എസ്ഐ എന്‍ ശ്രീജിത്തിനെയാണ് തൃശ്ശൂര്‍ റേഞ്ച് ഡിഐജി സസ്‌പെന്റ് ചെയ്തത്.
 
സ്വര്‍ണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് മലപ്പുറം എസ് പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍. സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായി സാമ്പത്തിക ഇടപാട് നടത്തിയതിന് തെളിവ് ലഭിച്ചിരുന്നു. കടത്തുസംഘങ്ങള്‍ക്ക് ശ്രീജിത്ത് വിവരം ചോര്‍ത്തി നല്‍കിയെന്നും എസ് പിക്ക് വിവരം ലഭിച്ചിരുന്നു.
അടുത്ത ലേഖനം
സംസ്ഥാനത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 128 പേര്‍ക്ക്; ഒരു മരണം