1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Kozhikode local News

കോടിക്കോട് ടൂറിസ്റ്റ് ബസ് പെട്രോള്‍ പമ്പിലേക്ക് ഇടിച്ചുകയറി അപകടം

Kozhikode
കോടിക്കോട് ടൂറിസ്റ്റ് ബസ് പെട്രോള്‍ പമ്പിലേക്ക് ഇടിച്ചുകയറി അപകടം. കൂളിമാട് എംആര്‍പിഎല്‍ പെട്രോള്‍ പമ്പിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെ രണ്ടേമുക്കാലോടെയാണ് അപകടം നടന്നത്. നിയന്ത്രണംവിട്ട ടൂറിസ്റ്റ് ബസ് പമ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. 
 
അപകടത്തില്‍ പമ്പിലെ ജീവനക്കാരന്‍ സൂരജിന് കാലില്‍ പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അതേസമയം അപകടത്തില്‍ പമ്പിലെ പെട്രോള്‍ അടിക്കുന്ന മെഷീന്‍ പൂര്‍ണമായും തകര്‍ന്നു. 
അടുത്ത ലേഖനം
ചേര്‍ത്തലയില്‍ 13 വയസുകാരനെ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി