കോഴിക്കോട് നഗരത്തില്‍ ഓട്ടോ തൊഴിലാളികള്‍ ഇന്ന് പണിമുടക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2022 (09:41 IST)
കോഴിക്കോട് നഗരത്തില്‍ ഓട്ടോ തൊഴിലാളികള്‍ ഇന്ന് പണിമുടക്കും. സൂചനാ പണിമുടക്കാണ് ഇന്ന് നടത്തുന്നത്. കോര്‍പ്പറേഷന്‍ പരിധിയില്‍ സിസി പെര്‍മിറ്റ് അടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്ന ഓട്ടോ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. സിസി ഓട്ടോ തൊഴിലാളി സംയുക്ത സമിതിയാണ് 24 മണിക്കൂര്‍ സൂചന പണിമുടക്കിന് ആഹ്വാനം നടത്തിയിരിക്കുന്നത്.

നഗരത്തില്‍ ആവശ്യമായ ഓട്ടോ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തുക, അനധികൃത സര്‍വീസുകള്‍ക്കെതിരെ നടപടി സ്വീകരിക്കുക, ഓട്ടോ തൊഴിലാളികള്‍ക്ക് നേരെയുള്ള പോലീസിന്റെ പീഡനം അവസാനിപ്പിക്കുക, ഓട്ടോ തൊഴിലാളികള്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് തൊഴിലാളികള്‍ ഉന്നയിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :