കല്‍പ്പറ്റയില്‍ മൂന്ന് ദിവസം പഴക്കമുള്ള വയോധികയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2022 (08:38 IST)
കല്‍പ്പറ്റയില്‍ മൂന്ന് ദിവസം പഴക്കമുള്ള വയോധികയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. പനമരം കബനി പുഴയിലാണ് 75 കാരിയുടെ മൃതദേഹം കണ്ടെത്തിയത്. കൂളിവയല്‍ കാലയില്‍ അമ്മിണിയാണ് മരിച്ചത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് പുഴയില്‍ നിന്ന് ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. നാട്ടുകാരുടെ വിവരത്തെത്തുടര്‍ന്ന് പനമരം പോലീസ് സ്ഥലത്തെ സ്ഥലത്തെത്തി തുടര്‍നടപടികള്‍ ആരംഭിച്ചിരുന്നു. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ നിഗമനം.

സമീപത്തു ലഭിച്ച മരുന്ന് കുറിപ്പില്‍ നിന്നാണ് ആളെ തിരിച്ചറിയാന്‍ സാധിച്ചത്. വ്യാഴാഴ്ച വയോധിക പനമരം ആശുപത്രിയില്‍ എത്തിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :