അട്ടപ്പാടിയില്‍ ആദിവാസി യുവതിയുടെ ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 27 സെപ്‌റ്റംബര്‍ 2022 (08:52 IST)
അട്ടപ്പാടിയില്‍ ആദിവാസി യുവതിയുടെ ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചു. പുതൂര്‍ പഞ്ചായത്തിലെ വള്ളിയുടെ ഇരട്ടക്കുട്ടികള്‍ ആണ് മരിച്ചത്. ഏഴ് മാസം ഗര്‍ഭിണിയായിരുന്നു ഇവര്‍. അതേസമയം വള്ളിക്ക് 35 വയസ്സ് ഉണ്ടായിരുന്നു. രക്തസ്രാവത്തെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. വള്ളിയുടെ നാലാമത്തെ പ്രസവം ആയിരുന്നു ഇത്. അതേസമയം ഈ മാസം ആദ്യവും അട്ടപ്പാടിയില്‍ ശിശുമരണം ഉണ്ടായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :