താമരശ്ശേരിയില്‍ കാണാതായ എട്ടു വയസ്സുകാരന്റെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 24 സെപ്‌റ്റംബര്‍ 2022 (16:06 IST)
താമരശ്ശേരിയില്‍ കാണാതായ എട്ടു വയസ്സുകാരന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി. വെള്ളച്ചാലില്‍ വിസി അഷ്‌റഫിന്റെ മകന്‍ മുഹമ്മദ് അമീനിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് കുട്ടിയെ കാണാതായത്. സംഭവത്തില്‍ ഡോഗ് സ്‌കോഡും പോലീസും സ്ഥലത്ത് അന്വേഷണം നടത്തിയിരുന്നു. എങ്കിലും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കുട്ടി വീടിനു പുറകിലൂടെ ഒഴുകുന്ന പുഴയില്‍ വീണതാകാം എന്നായിരുന്നു നിഗമനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :