അനുബന്ധ വാര്‍ത്തകള്‍
- ഒറ്റക്കെട്ടായി കേരള ജനത; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ എത്തിയത് 20 ലക്ഷത്തിനടുത്ത് !
- ദുരന്തമുഖത്തേക്ക് പോകുന്നതിനിടെ മന്ത്രി വീണാ ജോര്‍ജ് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു
- മന്ത്രി വീണ ജോര്‍ജ്ജിനു വാഹനാപകടത്തില്‍ പരുക്ക്
- ഇന്നും അതിതീവ്ര മഴ: അഞ്ചുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
- കനത്ത മഴ; 12ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
വയനാട് ഉരുള്‍പ്പൊട്ടല്‍: മരണസംഖ്യ 156 ആയി, ഇനിയും ഉയരും
പരുക്കേറ്റ ഇരുന്നൂറോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്
Wayanad Land Slide
വയനാട് ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ മരണം 156 ആയി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കാലാവസ്ഥ പ്രതികൂലമാണെങ്കിലും രക്ഷാപ്രവര്‍ത്തനം തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. ഏഴിമല നാവിക അക്കാദമിയിലെ 60 സംഘം രക്ഷാപ്രവര്‍ത്തനത്തിന് ചൂരല്‍മലയിലെത്തി. ലെഫ്റ്റനന്റ് കമാന്‍ഡന്റ് ആഷിര്‍വാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. 45 നാവികര്‍, അഞ്ച് ഓഫീസര്‍മാര്‍, 6 ഫയര്‍ ഗാര്‍ഡ്‌സ് ഒരു ഡോക്ടര്‍ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.
പരുക്കേറ്റ ഇരുന്നൂറോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ചാലിയാര്‍ പുഴയില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കിട്ടി. പോത്തുകല്ലില്‍ നിന്ന് ഇതുവരെ 59 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ഔദ്യോഗിക ദുരിതാശ്വാസ പ്രവര്‍ത്തകര്‍ അല്ലാത്തവര്‍ ആരും വയനാടിലേക്ക് പോകരുത്. മറ്റുള്ളവര്‍ പോയാല്‍ പ്രാദേശിക സാഹചര്യം കാരണം വഴിയില്‍ തടയുവാന്‍ സാധ്യത ഉണ്ട്. എന്തെങ്കിലും സാഹചര്യത്തില്‍ ദുരിതാശ്വാസ സഹായമായി വസ്തുക്കള്‍ വാങ്ങിയവര്‍ അതാത് ജില്ലയിലെ കളക്ടറേറ്റില്‍ 1077 എന്ന നംബറില്‍ ബന്ധപ്പെട്ടു അറിയിക്കുക. ജില്ലാ കളക്ടറേറ്റില്‍ ഇവ ശേഖരിക്കുവാന്‍ സംവിധാനം ഒരുക്കും. പഴയ വസ്തുകള്‍ എത്തിക്കരുത്.