1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Veena George accident

മന്ത്രി വീണ ജോര്‍ജ്ജിനു വാഹനാപകടത്തില്‍ പരുക്ക്

മന്ത്രിയുടെ തലയ്ക്കു നേരിയ പരുക്കുണ്ട്

Veena George - Health Minister
ആരോഗ്യമന്ത്രി വീണ ജോര്‍ജിന് വാഹനാപകടത്തില്‍ പരുക്കേറ്റു. മന്ത്രിയുടെ കാര്‍ നിയന്ത്രണം വിട്ട് രണ്ട് ബൈക്കുകളിലും തുടര്‍ന്ന് ഇലക്ട്രിക് പോസ്റ്റിലും ഇടിക്കുകയായിരുന്നു. രാവിലെ ഏഴുമണിയോടെ മഞ്ചേരിയില്‍ വെച്ചാണ് അപകടമുണ്ടായത്.
 
മന്ത്രിയുടെ തലയ്ക്കു നേരിയ പരുക്കുണ്ട്. ഇതേത്തുടര്‍ന്ന് മന്ത്രിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരുക്ക് ഗുരുതരമല്ല. ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടിലേക്ക് പോകുന്നതിനിടെയാണ് മന്ത്രിയുടെ വാഹനം അപകടത്തില്‍പ്പെട്ടത്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ദുരന്തമുഖത്തേക്ക് പോകുന്നതിനിടെ മന്ത്രി വീണാ ജോര്‍ജ് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു