'അതൊന്നും ഞങ്ങള്‍ക്ക് പറ്റില്ല'; വയനാട് ദുരന്തബാധിതരെ കൈയൊഴിഞ്ഞ് കേന്ദ്രം, കടം എഴുതിത്തള്ളില്ല

വായ്പകള്‍ എഴുതിത്തള്ളണമെന്ന് ബാങ്കുകളെ നിര്‍ബന്ധിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവ് ഉള്ളതായി കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി

Marendra Modi Oath taking Ceremony Live Updates
രേണുക വേണു| Last Modified വ്യാഴം, 10 ഏപ്രില്‍ 2025 (17:10 IST)

വയനാട് ദുരന്തബാധിതരുടെ കടം എഴുതിത്തള്ളാന്‍ സാധിക്കില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. ദുരന്തബാധിതരുടെ കടം എഴുതിത്തള്ളാന്‍ കേന്ദ്ര നിയമത്തില്‍ വ്യവസ്ഥയുണ്ടെങ്കിലും ദേശീയ ദുരന്ത മാനേജ്‌മെന്റ് അതോറിറ്റി കൂടി തീരുമാനമെടുക്കണമെന്നാണ് കേന്ദ്രം ഹൈക്കോടതിയില്‍ അറിയിച്ചത്.

വായ്പകള്‍ എഴുതിത്തള്ളണമെന്ന് ബാങ്കുകളെ നിര്‍ബന്ധിക്കാന്‍ സാധിക്കില്ലെന്നും അത് സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണെന്നും കേന്ദ്രം നിലപാടെടുത്തു. വായ്പകള്‍ എഴുതിത്തള്ളണമെന്ന് ബാങ്കുകളെ നിര്‍ബന്ധിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവ് ഉള്ളതായി കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. നേരത്തെ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലും ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതി തള്ളാന്‍ സാധിക്കില്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു.

അതേസമയം ദുരന്തബാധിതരുടെ കടം എഴുതിത്തള്ളാന്‍ കേന്ദ്ര സര്‍ക്കാരിനു സാധിക്കില്ലേ എന്ന് കോടതി ചോദിച്ചു. വയനാട് ദുരിതബാധിതരുടെ ജീവനോപാധി തന്നെ ഇല്ലാതായി. അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നത് കേന്ദ്രസര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കണമെന്നും കോടതി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :