രേണുക വേണു|
Last Modified ബുധന്‍, 14 ജനുവരി 2026 (05:12 IST)
ഐഷ പോറ്റി കോണ്‍ഗ്രസില്‍ എത്തിയത് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് മോഹിച്ച്. കൊട്ടാരക്കരയില്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കണമെന്ന് ഐഷ കോണ്‍ഗ്രസ് നേതൃത്വത്തോടു ആവശ്യപ്പെട്ടിരുന്നു. ഐഷയുടെ ആവശ്യം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അംഗീകരിച്ചു. അതിനുശേഷമാണ് കോണ്‍ഗ്രസുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന ഐഷ പോറ്റിയുടെ തീരുമാനം.
ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊട്ടാരക്കര സീറ്റില്‍ ഐഷ കണ്ണുവെച്ചിരുന്നു. എന്നാല്‍ കെ.എന്‍.ബാലഗോപാലിനെ തന്നെ സ്ഥാനാര്‍ഥിയാക്കാനാണ് എല്‍ഡിഎഫ് തീരുമാനം. ഇതേ തുടര്‍ന്നാണ് ഐഷയുടെ കോണ്‍ഗ്രസ് പ്രവേശനം.
2006, 2011, 2016 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഐഷ പോറ്റി കൊട്ടാരക്കരയില്‍ ജയിച്ച് എംഎല്‍എയായതാണ്. ആദ്യ തവണ പതിനായിരത്തില്‍ മുകളിലായിരുന്ന ഭൂരിപക്ഷം 2011 ലേക്ക് എത്തിയപ്പോള്‍ 20,592 ആയി. 2016 ല്‍ ആകട്ടെ 42,632 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കാനും സാധിച്ചിരുന്നു.