വയനാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 85 പേര്‍ക്ക് പരുക്ക്

കാട്ടിക്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും ഗവ മെഡിക്കല്‍ കോളേജിലുമായി 61 പേര്‍ ചികിത്സയിലുണ്ട്

Accident, Kerala News, Bus Accident, Wayanad Bus Accident, Wayand Bus Accident News, വയനാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം
Wayanad| രേണുക വേണു| Last Modified വ്യാഴം, 12 ജൂണ്‍ 2025 (10:56 IST)
Accident

വയനാട് കാട്ടിക്കുളം എയ്ഡ് പോസ്റ്റിന് സമീപം പ്രൈവറ്റ് ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 85 പേര്‍ക്ക് പരിക്ക്. മാനന്തവാടിയില്‍ നിന്നും തിരുനെല്ലിയിലേക്ക് പോകുന്ന സ്വകാര്യ ബസും തിരുനെല്ലി ഭാഗത്തു നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസുമാണ് അപകടത്തില്‍പ്പെട്ടത്.

കാട്ടിക്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും ഗവ മെഡിക്കല്‍ കോളേജിലുമായി 61 പേര്‍ ചികിത്സയിലുണ്ട്.

12 പേരെ കാട്ടിക്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും രണ്ട് കുട്ടികള്‍ അടക്കം 49 പേരെ ഗവ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :