ഒഴുക്ക് തെക്ക്- കിഴക്ക് ദിശയിൽ: കണ്ടെയ്നറുകൾ തൃശൂർ- എറണാകുളം തീരത്തേക്ക് ഒഴുകിയെത്താൻ സാധ്യത

Wan Hai 503 container drift,Wan Hai 503 near Thrissur coast,Containers drifting to Ernakulam coast,Container ship accident Wan Hai 503,വാൻ ഹായ് 503 കണ്ടെയ്‌നറുകൾ തീരത്തേക്ക്,തൃശൂർ എറണാകുളം തീരത്ത് കണ്ടെയ്‌നർ അപകട ഭീഷണി,വാൻ ഹായ് 503 അപകടം,എറണാകുളം തീര
അഭിറാം മനോഹർ| Last Modified ചൊവ്വ, 10 ജൂണ്‍ 2025 (13:35 IST)
Coast guard Resue
കണ്ണൂര്‍ അഴീക്കലില്‍ നിന്നും 81 കിലോമീറ്റര്‍ അകലെ അറബിക്കടലില്‍ പൊട്ടിത്തെറിച്ച വാന്‍ ഹായ് 503 ചരക്കുകപ്പലിലെ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ വിഫലം. തെക്ക് കിഴക്കന്‍ ദിശയിലാണ് കറ്റലിന്റെ ഒഴുക്ക്. കടലില്‍ നിന്നും കണ്ടെയ്‌നറുകള്‍ വീണ്ടെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ തൃശൂര്‍ എറണാകുളം ജില്ലകളുടെ തീരത്തേക്ക് കണ്ടെയ്‌നര്‍ ഒഴുകിയെത്താന്‍ സാധ്യതയെന്ന് അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ അരുണ്‍ കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. കപ്പലിലെ തീ ഇതുവരെയും അണയ്ക്കുവാനായിട്ടില്ല. കണ്ടെയ്‌നറുകള്‍ വീണ്ടെടുക്കാന്‍ ശ്രമം തുടരുകയാണെങ്കിലും കാറ്റിന്റെ ദിശ പ്രതികൂലമാണെന്നും ക്യാപ്റ്റന്‍ അരുണ്‍ കുമാര്‍ വിശദീകരിച്ചു.

ഹാന്‍ വായ് 503 ചരക്കുകപ്പലിലെ പൊട്ടിത്തെറികള്‍ തുടരുകയാണ്. കപ്പല്‍ ഒരു വശത്തെക്ക് അല്പം ചെരിഞ്ഞതോടെ കണ്ടെയ്‌നറുകള്‍ കടലില്‍ വീണു. 157 തരത്തിലുള്ള അത്യന്തം അപകടകരമായ രാസവസ്തുക്കള്‍ കപ്പലിലുണ്ടെന്നാണ് വിവരം. ഇന്നലെ രാവിലെ 9 മണിയോടെ അപകടത്തിലായ കപ്പല്‍ ഇപ്പോഴും കത്തിയെരിയുകയാണ്. 40 ഓളം കണ്ടെയ്‌നറുകളില്‍ അതിവേഗം തീ പടരുന്ന രാസവസ്തുക്കളായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. കോസ്റ്റ് ഗാര്‍ഡിന് കപ്പലിന്റെ സമീപത്തേക്ക് എത്താനാകുന്നില്ല. അതിനാല്‍ വളരെ കരുതലോടെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :