ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

മക്കളുടെ സാമ്പത്തിക കാര്യങ്ങളില്‍ തങ്ങള്‍ ഇടപെടാറില്ലെന്നും അവര്‍ക്ക് സഹായം ആവശ്യമെങ്കില്‍ മാത്രമെ ഇടപെടാറുള്ളുവെന്നും സിന്ധു കൃഷ്ണകുമാര്‍ പറയുന്നു.

Sindhukrishnakumar, Diya krishna controversy, Money scam case,Kerala news, സിന്ധു കൃഷ്ണകുമാർ, ദിയ കൃഷ്ണകുമാർ വിവാദം, പണം തട്ടിപ്പ്,കേരളാവാർത്തകൾ
അഭിറാം മനോഹർ| Last Modified ചൊവ്വ, 10 ജൂണ്‍ 2025 (18:34 IST)
ദിയ കൃഷ്ണയുടെ കമ്പനിയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ പ്രതികരണവുമായി അമ്മ സിന്ധു കൃഷ്ണകുമാര്‍. മക്കളുടെ സാമ്പത്തിക കാര്യങ്ങളില്‍ തങ്ങള്‍ ഇടപെടാറില്ലെന്നും അവര്‍ക്ക് സഹായം ആവശ്യമെങ്കില്‍ മാത്രമെ ഇടപെടാറുള്ളുവെന്നും സിന്ധു കൃഷ്ണകുമാര്‍ പറയുന്നു. നികുതി വെട്ടിച്ചെന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. ദിയയുടെ ജിഎസ്ടി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഞാനാണ് നോക്കുന്നത്. അതെല്ലാം കൃത്യമായി ചെയ്തു പോകുന്നുണ്ട്. എന്നാല്‍ ബിസിനസില്‍ നിന്നും അവള്‍ക്ക് എത്ര വരുമാനം വരുന്നെന്നോ താന്‍ നോക്കാറില്ലെന്നും സിന്ധു കൃഷ്ണകുമാര്‍ പറയുന്നു.

ഇന്‍കം ടാക്‌സ് ഡിപാര്‍ട്‌മെന്റിലേക്ക് വിവരങ്ങള്‍ പോകുമ്പോള്‍ സ്വാഭാവികമായും ഞാന്‍ കാണാറുണ്ട്. പേയ്‌മെന്റ് ഇത്ര അല്ലല്ലോ കുറച്ച് കൂടെ വരേണ്ടതല്ലേ എന്നൊക്കെ ഞാന്‍ ആലോചിക്കാറുണ്ടായിരുന്നു. ഇടയ്ക്ക് അക്കാര്യം ചോദിച്ചിട്ടുമുണ്ട്. ഒരു പരിധി കഴിഞ്ഞുള്ള ചോദ്യങ്ങള്‍ ഞാന്‍ ചോദിക്കാറില്ല. എന്തിനാണ് മറ്റൊരാളുടെ പ്രൈവസിയില്‍ കയറി ഇടപഴകുന്നത്. ഈ സംഭവം അറിഞ്ഞപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് വേണമെങ്കില്‍ ബ്രേക്കിംഗ് കേസ് ആക്കാമായിരുന്നു. ഞങ്ങളുടെ കയ്യിലുള്ള ദൃശ്യങ്ങള്‍ വെച്ച് വീഡിയോ ഇടാമായിരുന്നു. പക്ഷേ അതൊന്നും ഞങ്ങള്‍ ചെയ്തില്ല. അവര്‍ കേസുമായി നീങ്ങിയപ്പോഴാണ് അതെല്ലാം പബ്ലിക് ആക്കേണ്ടി വന്നത്. സിന്ധു കൃഷ്ണകുമാര്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :