1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ship accident Kerala coastal areas

കപ്പല്‍ അപകടം: കേരള തീരത്തെ ബാധിച്ചു, അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതില്‍ വീഴ്ച

കപ്പല്‍ അപകടം കേരള തീരത്തെ സാരമായി ബാധിച്ചിട്ടുണ്ട്

Ship Accident, Kerala, Ship accident Kerala coastal areas , കപ്പല്‍ അപകടം കേരള തീരത്തെ സാരമായി ബാധിച്ചിട്ടുണ്ട്, Kerala News
MSC Ship

കേരള തീരത്തെ പുറംകടലില്‍ മുങ്ങിയ എം.എസ്.സി എല്‍സ 3 എന്ന ലൈബീരിയന്‍ ചരക്കുകപ്പലിന്റെ ഉടമകളായ കമ്പനിക്കും ക്യാപ്റ്റനുമെതിരെ പൊലീസ് കേസെടുത്തു. മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സിഐടിയു ആലപ്പുഴ ജില്ലാ സെക്രട്ടറി സി.ഷാംജിയുടെ പരാതിയില്‍ ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പൊലീസാണ് കേസെടുത്തത്. 
 
കപ്പല്‍ അപകടത്തില്‍ അവശിഷ്ടങ്ങള്‍ മാറ്റുന്ന നടപടിക്രമങ്ങളില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം പറഞ്ഞു. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കാലതാമസം വരുത്തിയെന്നും എംഎസ്‌സി കമ്പനിക്ക് ഷിപ്പിങ് മന്ത്രാലയം അയച്ച നോട്ടിസില്‍ പറയുന്നു. കപ്പല്‍ അപകടം ഇന്ത്യന്‍ തീരത്തെയും സമുദ്രാവസവ്യവസ്ഥയെയും കടുത്ത ആഘാതത്തിലാക്കിയെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് ആരോപിച്ചു. 
 
കപ്പല്‍ അപകടം കേരള തീരത്തെ സാരമായി ബാധിച്ചിട്ടുണ്ട്. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന നടപടി മേയ് 30 വരെ കമ്പനി വൈകിപ്പിച്ചു. കണ്ടെയ്‌നറുകളില്‍ എളുപ്പം തീപിടിക്കാന്‍ സാധ്യതയുള്ള ചരക്കും സ്‌ഫോടക വസ്തുക്കളും ഉണ്ടെന്നറിഞ്ഞിട്ടും മനുഷ്യജീവനും സ്വത്തിനും അപകടമുണ്ടാക്കുംവിധം അശ്രദ്ധമായി കൈകാര്യം ചെയ്തു. പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കൊപ്പം മത്സ്യത്തൊഴിലാളികള്‍ക്കു ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. കപ്പല്‍ച്ചാലിലും സമീപത്തും യാനങ്ങള്‍ക്കു മാര്‍ഗതടസമുണ്ടായെന്നും പരാതിയില്‍ പറയുന്നു. 
അടുത്ത ലേഖനം
Kerala Weather: അതിശക്തമായ മഴ വടക്കന്‍ ജില്ലകളില്‍, എട്ടിടത്ത് യെല്ലോ അലര്‍ട്ട്; സംസ്ഥാനത്തെ മുന്നറിയിപ്പ് ഇങ്ങനെ