യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

KB Ganeshkumar, Conductor Suspension, KSRTC Controll room,Kerala News,ഗണേഷ്കുമാർ, കെഎസ്ആർടിസി, കെഎസ്ആർടിസി കൺട്രോൾ റൂം, ജീവനക്കാർക്ക് സസ്പെൻഷൻ
അഭിറാം മനോഹർ| Last Modified ചൊവ്വ, 10 ജൂണ്‍ 2025 (18:12 IST)
Ganesh Kumar
കെഎസ്ആര്‍ടിസി കണ്‍ട്രോള്‍ റൂമില്‍ യാത്രക്കാരനെന്ന പേരില്‍ ഫോണ്‍ ചെയ്ത് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍. കൃത്യമായി മറുപടി നല്‍കാതെ വന്നതോടെ കണ്ടക്ടര്‍ അടക്കം 9 ജീവനക്കാരെ സ്ഥലം മാറ്റി. യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും പരാതികള്‍ അറിയിക്കാനും സമയം അറിയാനുമാണ് കണ്‍ട്രോള്‍ റൂം നടത്തുന്നത്. എന്നാല്‍ ഫോണ്‍കോളുകള്‍ക്ക് കൃത്യമായി മറുപടി ലഭിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നതോടെയാണ് മന്ത്രി തന്നെ കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ ചെയ്തത്.


യാത്രക്കാരനെന്ന രീതിയില്‍ മന്ത്രി ആദ്യം വിളിച്ചു. ആരും ഫോണ്‍ എടുത്തില്ല. ഫോണ്‍ എടുത്തവരാകട്ടെ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടിയും നല്‍കിയില്ല. ഇതോടെ കെഎസ്ആര്‍ടിസി എംഡിയെ വിളിച്ച് ജീവനക്കാരെ സ്ഥലം മാറ്റാനായി ഉത്തരവിടുകയായിരുന്നു. സാങ്കേതിക വിദ്യ ഇത്രയേറെ വികസിച്ച സാഹചര്യത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ക്ക് പകരം ആപ്പ് സംവിധാനം കൊണ്ടുവരുമെന്ന് മന്ത്രി അറിയിച്ചു. കണ്‍ട്രോള്‍ റൂമില്‍ പലരും ജോലി ചെയ്യാതെ ഇരിക്കുകയാണെന്ന് മന്ത്രി നേരത്തെ വിമര്‍ശിച്ചിരുന്നു. അതേസമയം അന്നേ ദിവസം ഡ്യൂട്ടിയില്‍ ഇല്ലാത്തവരെയും സസ്‌പെന്‍ഡ് ചെയ്തതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :