വയനാട്ടില്‍ ഉണ്ടായ കാറാപകടത്തില്‍ നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 26 ഓഗസ്റ്റ് 2022 (09:18 IST)
വയനാട്ടില്‍ ഉണ്ടായ കാറാപകടത്തില്‍ നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം. കല്‍പ്പറ്റ മുണ്ടേരിയിലെ അധ്യാപകനായ സജിയുടെയും അധ്യാപിക പ്രിന്‍സിയുടെയും ഇളയ മകളായ ഐറിന്‍ തെരേസയാണ് മരിച്ചത്. സ്‌കൂളില്‍നിന്ന് അച്ഛനും സഹോദരിമാര്‍ക്കൊപ്പം വീട്ടിലേക്ക് വരുന്ന വഴിയാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍തന്നെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :