കോഴിക്കോട് ബൈക്ക് അപകടത്തില്‍ പരിക്കേറ്റ ബിരുദ വിദ്യാര്‍ത്ഥി മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 18 ഓഗസ്റ്റ് 2022 (10:15 IST)
കോഴിക്കോട് ബൈക്ക് അപകടത്തില്‍ പരിക്കേറ്റ ബിരുദ വിദ്യാര്‍ത്ഥി മരിച്ചു. താമരശ്ശേരി പരപ്പന്‍ പോയില്‍ ഷുഹൈബ് ആണ് മരണപ്പെട്ടത്. 20 വയസ്സായിരുന്നു. കഴിഞ്ഞ മാസം ജൂലൈ 17നാണ് ശുഹൈബ് സഞ്ചരിച്ച ബൈക്ക് പിക്കപ്പ് വാനിന് പിന്നിലിടിച്ച് അപകടത്തില്‍പ്പെട്ടത്. കുന്ദമംഗലത്ത് നടന്ന അപകടത്തില്‍ ശുഹൈബിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

ഇതിന് പിന്നാലെ കോഴിക്കോട് മെഡിക്കല്‍ ആശുപത്രിയില്‍ ഒരു മാസത്തോളം വെന്റിലേറ്ററില്‍ ആയിരുന്നു ഷുഹൈബ്. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :