കര്‍ണാടകയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് 9 പേര്‍ മരണപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 25 ഓഗസ്റ്റ് 2022 (12:06 IST)
കര്‍ണാടകയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് 9 പേര്‍ മരണപ്പെട്ടു. കര്‍ണാടകയിലെ തുമ്മകൂരുവില്‍ ബലനഹള്ളിയിലാണ് ആണ് അപകടം നടന്നത്. അപകടത്തില്‍ മരണപ്പെട്ടവരില്‍ കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. അപകടത്തില്‍ 11 പേര്‍ക്കാണ് പരുക്കേറ്റത്.

ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 24 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ബംഗളൂരിലേക്ക് വന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :