1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kochi Accident News

കൊച്ചിയില്‍ ടോറസും കാറും കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരണപ്പെട്ടു

Kochi
കൊച്ചിയില്‍ ടോറസും കാറും കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരണപ്പെട്ടു. കാര്‍ ഓടിച്ചിരുന്ന കോട്ടയം മണിമല സ്വദേശി ജിജോ ആണ് മരിച്ചത്. അപകടത്തില്‍ കാറില്‍ ഉണ്ടായിരുന്ന ജിജോയുടെ ബന്ധു ഫാദര്‍ ബോബിന്‍ വര്‍ഗീസിന് സാരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 
 
കോട്ടയത്തുനിന്ന് കാലടിക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കൂത്താട്ടുകുളം ടൗണില്‍ ടാക്‌സി സ്റ്റാന്‍ഡിങ് സമീപത്താണ് അപകടം നടന്നത്.
അടുത്ത ലേഖനം
ഇടുക്കിയില്‍ കല്ലാര്‍പുഴയില്‍ കാണാതായ 13 കാരന്റെ മൃതദേഹം കണ്ടെത്തി