കോഴിക്കോട് ഡിഗ്രി പ്രവേശനത്തിന് പോകുന്നതിനിടെ ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണന്ത്യം

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 24 ഓഗസ്റ്റ് 2022 (08:52 IST)
കോഴിക്കോട് ഡിഗ്രി പ്രവേശനത്തിന് പോകുന്നതിനിടെ ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണന്ത്യം. മണിയൂര്‍ സ്വദേശി ശ്രീരാഗാണ് മരിച്ചത്. 18 വയസ്സ് ആയിരുന്നു. ബുള്ളറ്റ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചാണ് മരണം സംഭവിച്ചത്. അപകടം ഉണ്ടായത് തെരുവുനായ കുറുകെ ചാടിയാണെന്നും സംശയിക്കുന്നുണ്ട്. ശ്രീരാഗ് കോഴിക്കോട് ദേവഗിരി കോളേജില്‍ ഡിഗ്രി പ്രവേശനത്തിന് പോകുന്നതിനിടെയാണ് സംഭവം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :