തൊടുപുഴയില്‍ രണ്ടര വയസ്സുള്ള കുട്ടിയെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയും കാമുകനും അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 12 ഓഗസ്റ്റ് 2022 (10:04 IST)
തൊടുപുഴയില്‍ രണ്ടര വയസ്സുള്ള കുട്ടിയെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയും കാമുകനും അറസ്റ്റില്‍. കൂട്ടിക്കല്‍ സ്വദേശി ഇഫാം റഹുമാന്‍, അജ്മിയാ മോള്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോളേജ് പഠനകാലത്ത് ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് വിവരം. യുവതിയെ ഭര്‍ത്താവും ബന്ധുക്കളും മൂന്നുദിവസമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കിട്ടാതിരുന്നപ്പോഴാണ് പോലീസില്‍ പരാതി നല്‍കിയത്.

ഇരുവരും വയനാട്ടിലെ കല്‍പ്പറ്റയില്‍ വാടകയ്ക്ക് താമസിക്കുന്നുണ്ടെന്ന് പോലീസില്‍ വിവരം ലഭിച്ചിരുന്നു. ജുവനയില്‍ ജസ്റ്റിസ് ആക്ട് പ്രകാരം ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇരുവരെയും മുട്ടം കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :