തൊടുപുഴ പീഡനക്കേസില്‍ ഇരയുടെ മാതാവ് അറസ്റ്റിലായി
തൊടുപുഴ പീഡനക്കേസില്‍ ഇരയുടെ മാതാവ് അറസ്റ്റിലായി. ആശുപത്രിയില്‍ വച്ചാണ് ഇവരെ പൊലീസ് അറസ്റ്റുചെയ്തത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചത് മാതാവിന്റെയും മുത്തശിയുടേയും ഒത്താശയോടെയാണെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കണ്ടെത്തി. അതേസമയം മുത്തശിക്കെതിരെയും പൊലീസ് കേസെടുത്തേക്കും. ഒന്നരവര്‍ഷത്തിനിടെ പതിനഞ്ചിലധികം പേര്‍ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.