1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. VT Balram, UDF, KM Mani, Congress

മാണിയെ പരിഹസിച്ച് വി ടി ബൽറാം

മാണിയെ പരിഹസിച്ച് വി ടി ബൽറാം

വി ടി ബൽറാം
യു ഡി എഫിൽ നിന്നും പടിയിറങ്ങുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ച കേരള കോൺഗ്രസ് എം ചെയർമാർ കെ എം മാണിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് വി ടി ബൽറാം എം എൽ എയുടെ ഫേസ്ബുക് പോസ്റ്റ്. നിരവധി പേരാണ് ഇതിനോടകം പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരിക്കുന്നത്.
 
"ഏതായാലും തൊണ്ടയിൽ ഒരു ലഡുവിന്‍റെ കഷ്ണം കുടുങ്ങിക്കിടന്ന് പ്രത്യേക ബ്ലോക്കുണ്ടാക്കുന്നില്ലെന്ന വ്യക്തിപരമായ ആശ്വാസം എനിക്കുണ്ട്‌ സാറേ" എന്ന് പോസ്റ്റിൽ വ്യക്തമാക്കുന്നു.
 
മാണിയെ അനുനയിപ്പിക്കാൻ ഇനി ചർച്ചയില്ലെന്ന കോൺഗ്രസ് നിലപാട് പുറത്തുവന്നതിന് പിന്നാലെയാണ് ബൽറാം ഫേസ്ബുക് പോസ്റ്റിട്ടത്. രു മുന്നണിയോടും പ്രത്യേക ചായ്‌വില്ല, സ്വതന്ത്ര്യമായി പാർട്ടി നില‌നിൽക്കും. ആരേയും ശപിച്ചു കൊണ്ടല്ല പോകുന്നത്. എല്ലാവർക്കും നന്മകൾ നേർന്ന് പടിയിറങ്ങുകയാണെന്നും മാണി വ്യക്തമാക്കി.
About Writer
aparna shaji
അടുത്ത ലേഖനം
ഇതൊരു ഒളിച്ചോട്ടം, തറവാടിത്തത്തിന് ചേർന്ന നടപടിയല്ല; ബാർ കോഴ് കേസിൽ നഷ്ടം സഹിക്കേണ്ടി വന്നു, മാണിക്കെതിരെ രൂക്ഷ വിമർശനവുമായി സുധീരൻ