അനുബന്ധ വാര്‍ത്തകള്‍
- സില്‍വര്‍ലൈന്‍ ഡിപിആര്‍ പരിഷ്കരിക്കാന്‍ കെ-റെയിലിനോട് ആവശ്യപ്പെട്ട് റെയില്‍വേ, ബ്രോഡ്ഗേജ് മോഡല്‍ നിര്‍ദ്ദേശിച്ചു
- വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ തന്നെ, പ്രചാരണത്തിന് നാളെ തുടക്കം
- കീം പ്രവേശനം: റീഫണ്ടിന് അർഹരായ വിദ്യാർത്ഥികൾ ബാങ്ക് വിവരങ്ങൾ സമർപ്പിക്കണം
- സ്പാര്‍ക്ക് ഡാറ്റാ ചോര്‍ച്ച ലംഘന കേസില്‍ കോടതി തിങ്കളാഴ്ച അന്തിമ വിധി പറയും
- ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയുടെ വയറ്റില്‍ തുണി; ആശുപത്രിക്കെതിരെ പരാതി
സിപിഐ ചിത്രം തെളിയുന്നു; സതീശനെ തളയ്ക്കാൻ സുനിൽകുമാർ പറവൂരിലേക്ക്?
ഒല്ലൂരിൽ മന്ത്രി കെ.രാജൻ വീണ്ടും ജനവിധി തേടും. കൊടുങ്ങല്ലൂരിൽ കെ.ജി.ശിവാനന്ദനു സാധ്യത
സിപിഐ സ്ഥാനാർഥി പട്ടിക ഇന്നുണ്ടായേക്കും. പറവൂരിൽ വി.ഡി.സതീശനെതിരെ ശക്തനായ സ്ഥാനാർഥിയെ സിപിഐ ഇറക്കിയേക്കും. സംസ്ഥാനത്തെ സിപിഐയുടെ കരുത്തനായ നേതാവ് വി.എസ്.സുനിൽകുമാർ ആയിരിക്കും പറവൂരിൽ സതീശനെതിരെ മത്സരിക്കുക.
ഒല്ലൂരിൽ മന്ത്രി കെ.രാജൻ വീണ്ടും ജനവിധി തേടും. കൊടുങ്ങല്ലൂരിൽ കെ.ജി.ശിവാനന്ദനു സാധ്യത. സിറ്റിങ് എംഎൽഎ വി.ആർ.സുനിൽകുമാറിനു പകരമാണ് ശിവാനന്ദൻ എത്തുന്നത്. സുനിൽകുമാർ രണ്ട് ടേം പൂർത്തിയാക്കി. കൈപ്പമംഗലത്ത് രണ്ട് ടേം പൂർത്തിയാക്കിയ ഇ.ടി ടൈസൺ മാസ്റ്റർക്കു പകരം കെ.കെ.വത്സരാജ് സ്ഥാനാർഥിയാകും. നാട്ടികയിൽ സി.സി.മുകുന്ദൻ വീണ്ടും മത്സരിക്കും.
തൃശൂരിൽ ഒരു വനിത സ്ഥാനാർഥിയെ സിപിഐ പരീക്ഷിച്ചേക്കും. ഷീല വിജയകുമാറിന്റെ പേരിനാണ് തൃശൂരിൽ മുൻതൂക്കം. വി.എസ്.സുനിൽ കുമാർ തൃശൂരിൽ മത്സരിച്ചേക്കുമെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ സുനിൽകുമാർ പറവൂരിൽ മത്സരിക്കുകയാണെങ്കിൽ സതീശനു വെല്ലുവിളി ഉയർത്താമെന്നാണ് സിപിഐ പ്രതീക്ഷിക്കുന്നത്.