മലബാര്‍ സിമന്റിലെ അഴിമതി; നടപടി വേണമെന്ന് വിഎസ്

  വിഎസ് അച്യുതാനന്ദന്‍ , സിപിഎം , എളമരം കരിം
തിരുവനന്തപുരം| jibin| Last Updated: ചൊവ്വ, 19 മെയ് 2015 (11:07 IST)
അഴിമതിയാരോപണം ആര്‍ക്കെതിരേ ഉയര്‍ന്നാലും നടപടി വേണമെന്നു പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. മലബാര്‍ സിമന്റസ് മുന്‍ മാനേജിംഗ് ഡയറക്ടര്‍ സുന്ദരമൂര്‍ത്തിയുടെ രഹസ്യമൊഴി സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മുന്‍വ്യവസായ മന്ത്രിയുമായ എളമരം കരിമിന് മലബാര്‍ സിമന്‍റ്സിലെ അഴിമതിയിടപാടുകളില്‍ സുന്ദരമൂര്‍ത്തി കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു വിഎസ്. സുന്ദരമൂര്‍ത്തി സിബിഐയിലും കോടതിയിലും നല്‍കിയ രഹസ്യമൊഴിയില്‍ മുന്‍ വ്യവസായ വകുപ്പു മന്ത്രി എളമരം കരീമിനെതിരേ പരാമര്‍ശമുണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :