1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. vs achuthanandan , cpm , kodiyeri balakrishnan , c divakaran

ആരു നയിക്കുമെന്ന ചര്‍ച്ച അനവസരത്തിലുള്ളത്: കോടിയേരി

വിഎസ് അച്യുതാനന്ദന്‍
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ നയിക്കുമെന്നു സിപിഐ നിയമസഭാകക്ഷി നേതാവ് സി. ദിവാകരന്‍ എംഎല്‍എയുടെ പ്രസ്‌താവന തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്.

എല്‍ഡിഎഫിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് ആരു നയിക്കുമെന്ന ചര്‍ച്ച അനവസരത്തിലുള്ളതാണ്. ചില മാധ്യമങ്ങളാണ് അത്തരം വാര്‍ത്തകള്‍ പെരുപ്പിച്ചു കാണിക്കുന്നത്. ദിവാകരന്‍ പറഞ്ഞതില്‍ കാര്യമില്ല, അദ്ദേഹം പിന്നീട് അതേക്കുറിച്ച് വ്യക്തമാക്കിയിരുന്നുവെന്നും കോടിയേരി പറഞ്ഞു.

കേരളത്തില്‍ ലീഗുമായി യാതൊരു ധാരണയും ഉണ്ടാക്കിയിട്ടില്ല. മുസ്ലിം ലീഗിനോടുള്ള സിപിഎമ്മിന്റെ നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ല. കോണ്‍ഗ്രസ്- ആര്‍എസ്എസ് ബന്ധം മറയ്ക്കാനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
About Writer
jibin