1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. VS, Abdul kalam, Oommenchandy

കലാമിന്റെ സംസ്‌കാര ചടങ്ങുകളില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പങ്കെടുക്കും

വി എസ്‌ ‍
അന്തരിച്ച മുന്‍ രാഷ്‌ട്രപതി എപിജെ  അബ്‌ദുള്‍ കലാമിന്റെ സംസ്‌കാര ചടങ്ങുകളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്‌ടിയും പ്രതിപക്ഷനേതാവ്‌ വി എസ്‌. അച്യുതാനന്ദനും പങ്കെടുക്കും. ഇതിനായി ഇരുവരും വ്യാഴാഴ്‌ച രാമേശ്വരത്ത്‌ എത്തും. മുഖ്യമന്ത്രിയുടെയും സ്‌പീക്കര്‍ എന്‍ ശക്തന്റെയും രണ്‌ടാം തീയതി വരെയുള്ള എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി.

തിങ്കളാഴ്‌ച വൈകിട്ട് ആറരയ്ക്ക് ഷില്ലോംഗ് ഐഐഎമ്മില്‍ കലാമിന്റെ പ്രഭാഷണം നടക്കുന്നതിനിടെ അദ്ദേഹം  കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ഷില്ലോംഗിലെ ബഥനി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും  മരണം സംഭവിക്കുകയായിരുന്നു. ഷില്ലോംഗിലെ സൈനിക യുണിറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ എത്തിയാണ് മരണവിവരം സ്ഥിരീകരിച്ചത്.