തിരുവനന്തപുരം|
jibin|
Last Updated:
വെള്ളി, 5 ഡിസംബര്‍ 2014 (01:18 IST)
നിയമജ്ഞനും ഭരണതന്ത്രജ്ഞനുമായ
വിആർ കൃഷ്ണയ്യർ (99) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്ന് വൈകുന്നേരം മൂന്ന് മുപ്പതോടെയാണ് അദ്ദേഹം വിടവാങ്ങിയത്. സംസ്കാരം നാളെ വൈകിട്ട് കൊച്ചിയില്‍ നടക്കും. വൈകിട്ട് ആറിന് രവിപുരം വൈദ്യുതി ശ്മശാനത്തിലാണ് സംസ്കാരം നടക്കുകയെന്ന് എറണാകുളം ജില്ലാ കലക്ടര്‍ വി രാജമാണിക്യം അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് മൃതദേഹം പൊതുദര്‍ശനത്തിനായി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എത്തിക്കും. ഉച്ചയ്ക്ക് രണ്ടു മണിവരെ പൗരാവലിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ സൗകര്യമുണ്ട്. ശേഷം വസതിയിലേക്ക് കൊണ്ടു വരുന്ന മൃതദേഹം അന്ത്യകര്‍മങ്ങള്‍ പൂര്‍ത്തിയാക്കി രവിപുരത്തേക്ക് കൊണ്ടു പോകും. വൈകിട്ട് ആറിന് രവിപുരം വൈദ്യുതി ശ്മശാനത്തില്‍ സംസ്കാരം നടക്കും.
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് നവംബര്‍ 24ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയ, ശ്വാസ കോശ സംബന്ധമായ വാര്‍ധക്യ സഹജമായ പ്രശ്നങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. ഇന്ന് ഉച്ചയോടെ നില വഷളാകുകയായിരുന്നു. ആശുപത്രി അധികൃതരാണ് മരണ വിവരം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ഒരാഴ്ചയോടെ അദ്ദേഹം ഗുരുതരാവസ്ഥയിലായിരുന്നു. തിങ്കളാഴ്ചയോടെ അദ്ദേഹത്തിന്റെ നില തീര്‍ത്തും ഗുരുതരമാകുകയായിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.