പ്രതിസന്ധികളെ തരണം ചെയ്യും; യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടെന്ന് വിഎം സുധീരന്‍
യു.ഡി.എഫ് പ്രതിസന്ധികളെ തരണം ചെയ്യുമെന്ന് സുധീരന്‍
പ്രതിസന്ധികളെ തരണം ചെയ്ത് യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. എന്തെല്ലാം പ്രതിസന്ധികളുണ്ടായാലും മുന്നണി അതെല്ലാം തരണം ചെയ്ത് മുന്നോട്ടുപോകുമെന്നും സുധീരന്‍ പറഞ്ഞു.
ഉമ്മന്‍ ചാണ്ടി കേരള കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ ശ്രമിച്ചെന്ന പ്രതിച്ഛായ ലേഖനത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലേഖനം സംബന്ധിച്ച വിഷയത്തില്‍ തല്‍ക്കാലം പ്രതികരിക്കാനില്ലെന്നും സുധീരന്‍ പറഞ്ഞു.