1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. vizhinjam, o rajagopal, congres

വിഴിഞ്ഞം പദ്ധതിക്ക് തടസം നിന്നാല്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും: ഒ രാജഗോപാല്‍

വിഴിഞ്ഞം
വിഴിഞ്ഞം പദ്ധതിക്ക് തടസം നിന്നാല്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബിജെപി മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍. പദ്ധതിയ്ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എതിര്‍പ്പ് ഉന്നയിച്ചു എന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി  മുന്നോട്ടെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞിരുന്നതായും തടസ്സമുണ്ടായാൽ ജനകീയ സമരം നയിക്കുമെന്നും രാജഗോപാൽ പറഞ്ഞു. ഇത് ജനങ്ങളുടെ ആവശ്യമാണ്. അതിനാല്‍ പദ്ധതി കക്ഷി രാഷ്ട്രീയത്തിനതീതമായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.