1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. village officer,palakad,attack

വില്ലേജ് ഓഫീസര്‍ക്ക് വെട്ടേറ്റു

വില്ലേജ് ഓഫീസര്‍
മനോദൌര്‍ബല്യമുള്ളയാളുടെ ആക്രമണത്തെ തുടര്‍ന്ന് വെള്ളിനേഴി വില്ലേജ് ഓഫിസിലെ വില്ലേജ് ഓഫിസര്‍ ഉള്‍പ്പെടെ മൂന്നു ജീവനക്കാര്‍ക്ക് വെട്ടേറ്റു.

വില്ലേജ് അസിസ്റ്റന്റ് ശ്രീകൃഷ്ണപുരം സ്വദേശി വാമനന്‍, വില്ലേജ്മാന്‍ കഞ്ചിക്കോട് സ്വദേശി അനില്‍കുമാര്‍, വില്ലേജ് ഓഫിസര്‍ ആലപ്പുഴ സ്വദേശി ദയാനന്ദന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്.  സംഭവത്തില്‍ പീരക്കോട്ട്തൊടിയില്‍ ശശി (36) ചെര്‍പ്പുളശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.

വൈകിട്ട് മൂന്നര മണിയോടെ ഓഫിസിലേക്ക് മടവാളുമായി അതിക്രമിച്ചു കയറിയ ശശി ഇവരെ വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റ വാമനന്റെയും അനില്‍കുമാറിന്റെയും നില ഗുരുതരമാണ്. ഇരുവരെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
About Writer
VISHNU.NL