അനുബന്ധ വാര്‍ത്തകള്‍
- നടിയെ പീഡിപ്പിച്ച കേസ്: നടന് വിജയ് ബാബു അറസ്റ്റില്‍
- '55ല്‍ 25ഓളം കാസറ്റിനായി എഴുതി';ജീവിതത്തില്‍ ഒരുപാടു മാറ്റങ്ങള്‍ വരുത്തിയ ചൊവ്വല്ലൂര്‍, ഓര്‍മ്മകളില്‍ സംവിധായകന് വിനോദ് ഗുരുവായൂര്‍
- ആദ്യത്തെ ഷോര്‍ട്ട് ഫിലിം ചെയ്തിട്ട് 15 വര്‍ഷം,ഇതാണ് ആ നായകന്, വിശേഷങ്ങളുമായി 'ഹോം' സംവിധായകന്
- 13 കാരനെ പീഡിപ്പിച്ച മദ്രസാ അദ്ധ്യാപകൻ അറസ്റ്റിൽ
- ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾക്ക് 15 വർഷം കഠിന തടവ് ശിക്ഷ
വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നത് ഇന്നുമുതല്‍ ജൂണ്‍ മൂന്ന് വരെ; തെളിവെടുപ്പിനും കൊണ്ടുപോകും
യുവനടിയെ പീഡിപ്പിച്ച കേസില്‍ നടന് വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നത് ഇന്നുമുതല്‍ ജൂണ്‍ മൂന്ന് വരെയാണ്. രാവിലെ ഒന്പതുമുതല് വൈകുന്നേരം ആറുമണിവരെയാണ് അന്വേഷണ സംഘത്തിന് കസ്റ്റഡിയില്‍ വയ്ക്കാന്‍ അനുമതിയുള്ളത്. കൂടാതെ വിജയ് ബാബുവിനെ തെളിവെടുപ്പിനും അന്വേഷണ സംഘം കൊണ്ടുപോകും.
കഴിഞ്ഞ ദിവസമാണ് കര്‍ശന ഉപാധികളോടെ വിജയ് ബാബുവിന് ജാമ്യം ലഭിച്ചത്. അതേസമയം പുതിയ പാസ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെങ്കില്‍ അത് പൊലീസിന് കൈമാറാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.