പൊതുജനങ്ങള്‍ക്ക് അഴിമതിയെക്കുറിച്ചു വിവരം നല്‍കാനുള്ള സംവിധാനം: എല്ലാ സ്ഥാപനങ്ങളിലും ബോര്‍ഡ് പ്രദര്‍ശിപ്പിക്കണമെന്ന് വിജിലന്‍സ് സര്‍ക്കുലര്‍
അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയെ അറിയിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എല്ലാ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലും ഇംഗ്ലീഷിലും മലയാളത്തിലും പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശം പാലിക്കുന്നതു സംബന്ധിച്ച് വിജിലന്‍സ് വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന പൊതുജനങ്ങളില്‍നിന്നു പണമോ പാരിതോഷികമോ ആവശ്യപ്പെടുന്നതും സ്വീകരിക്കുന്നതും കുറ്റകരമാണ്. ഇപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയെ അറിയിക്കുക എന്ന അറിയിപ്പ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണം. വിജിലന്‍സ് ആസ്ഥാനത്തെ ടോള്‍ ഫ്രീ നമ്പര്‍ 1064 / 8592900900, വാട്‌സ്ആപ്പ് 9447789100, ഇ-മെയില്‍:[email protected], വെബ്‌സൈറ്റ് www.vigilance.kerala.gov.in എന്നിവയും ഇതോടൊപ്പം പ്രദര്‍ശിപ്പിക്കണം. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ ജില്ലാ യൂണിറ്റുകളുടെ വിലാസവും ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണം. ഇത് സര്‍ക്കുലറിനൊപ്പമുള്ള അനുബന്ധത്തില്‍ നല്‍കിയിട്ടുണ്ട്.