അനുബന്ധ വാര്‍ത്തകള്‍
- കേരളത്തില്‍ മാത്രമല്ല തമിഴ്നാട്ടിലും പൊരിഞ്ഞ മഴ ! വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
- ഇന്ന് വായനാദിനം: അറിയേണ്ട പ്രധാന വസ്തുതകള്‍ ഇവയാണ്
- വിവാഹം കഴിഞ്ഞിട്ട് രണ്ടുമാസം മാത്രം; പിണറായിയില്‍ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍
- തൃശൂരിൽ ബാങ്കിൽ ആക്രമണം നടത്തിയത് ഓൺലൈൻ റമ്മിയിൽ 75 ലക്ഷം കടം വരുത്തിയ വ്യക്തി, ആക്രമണം കടം വീട്ടാൻ
- പനിപ്പേടിയിൽ കേരളം, മൂന്ന് ദിവസത്തിനിടെ ചികിത്സ തേടിയത്, മുപ്പത്തിനായിരത്തിലേറെ പേർ
കേരളത്തില്‍ ഇന്ന് ഏഴ് ജില്ലകള്‍ക്ക് മുന്നറിയിപ്പ്; കാലവര്‍ഷം ശക്തമാകുന്നു
സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു. ഇന്ന് ഏഴ് ജില്ലകള്‍ക്ക് മഴ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ജൂണ്‍ 22 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു പോകരുത്. വ്യാഴാഴ്ച വരെ കേരള-കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
അടുത്ത ലേഖനം