അനധികൃത സ്വത്തു സമ്പാദനം; സിഡ്കോ മുൻ എംഡി സജി ബഷീറിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്; 23 ലക്ഷം രൂപ പിടികൂടി
സിഡ്കോ മുൻ എംഡി സജി ബഷീറിന്റെ തിരുവനന്തപുരത്തെ വീട്ടിൽ വിജിലൻസ് റെയ്ഡ്.
സിഡ്കോ മുൻ എംഡി സജി ബഷീറിന്റെ തിരുവനന്തപുരത്തെ വീട്ടിൽ വിജിലൻസ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടാണ് ജേക്കബ് തോമസിന്റെ നിര്‍ദേശപ്രകാരമുളള റെയ്ഡ് നടന്നത്. റെയ്ഡിൽ 23 ലക്ഷം രൂപ വിജിലൻസ് പ്രത്യേക സംഘം കണ്ടെത്തുകയും ചെയ്തു.
സിഡ്കോയിൽ നിയമനം വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെന്ന ആരോപണത്തെ തുടര്‍ന്ന് വിജിലൻസ് നേരത്തെ ത്വരിത പരിശോധന നടത്തിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് രാവിലെ സജി ബഷീറിന്‍റെ വസതിയിൽ പ്രത്യേക സംഘം റെയ്ഡ് നടത്തിയത്. കേസിൽ വിശദമായ അന്വേഷണം നടത്തുമെന്ന് വിജിലന്‍സ് അറിയിച്ചു.