1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Venjaramoodu Murder Case

വെഞ്ഞാറമൂട് കേസിൽ വഴിത്തിരിവ്; ഇരുകൂട്ടർക്കുമിടയിലെ പക മുതലാക്കി കൊലപാതകത്തിലേക്ക് എത്തിച്ചത് ഒരാൾ ?

വർത്തകൾ
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ കൊല്ലപ്പെട്ടവരെയും കൊലപാതകി സംഘത്തെയും തമ്മിൽ തെറ്റിദ്ധരിപ്പിച്ച് കൊലപാതകത്തിലേയ്ക്ക് നയിച്ചതിന് പിന്നിൽ ഒരാൾ എന്ന് സൂചനകൾ. ആക്രമണം നടക്കുന്നതിന് മുൻപ് തേമ്പാമൂട് ജംഷനിൽ രണ്ടുതവണ വന്നുപോയ വ്യക്തിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിയ്ക്കുന്നത്. ആക്രമണത്തിന് പിന്നിൽ കൃത്യമായ ആസൂത്രണം ഉണ്ട് എന്നാണ് പൊലീസിന് വ്യക്തമായിരിയ്ക്കുന്നത്.
 
കൊലപ്പെട്ടവരുടെ കയ്യിൽ എങ്ങനെ ആയുധം വന്നു എന്ന അന്വേഷണത്തിലാണ് കേസിലെ നിർണായകമായ വഴിത്തിരിവ്. മിഥിലാജും ഹഖ് മുഹമ്മദും മാക്രമിയ്ക്കാൻ വരുന്നുണ്ട് എന്ന് കൊലപാതകം നടത്തിയ സംഘത്തെയും മിഥിലാജും ഹഖും അടങ്ങിയ സംഘത്തോട് നേരെ തിരിച്ചും ഒരാൾ പറഞ്ഞു വിശ്വസിപീച്ചിരുന്നു എന്നാണ് വിവരം. ഇതിനാലാണ് ഇരുകൂട്ടരും കയ്യിൽ ആയുധം കരുതിയതത്ത്. ഇത് ആര് എന്ന് കണ്ടെത്തുന്നതിനായി ആക്രമണ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നവരുടെയെല്ലാം ഫോണ്‍ രേഖകള്‍ വീണ്ടും പൊലീസ് വിശദമായി പരിശോധിക്കും.
About Writer
വെബ്ദുനിയ ലേഖകൻ
അടുത്ത ലേഖനം
അതിര്‍ത്തിയിലെ സംഘര്‍ഷം: രണ്ടു സേനകളും ഉചിതമായ അകലം പാലിക്കണമെന്ന് വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ചയില്‍ തീരുമാനം