പീഡനത്തിന് ശേഷം പ്രതി മാപ്പ് ചോദിച്ചു. യുവതി ഈ ദൃശ്യങ്ങൾ പകർത്തി, കേസിൽ നിർണായക തെളിവ്

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 6 സെപ്‌റ്റംബര്‍ 2020 (11:37 IST)
പത്തനംതിട്ട: ആറൻമുളയിൽ കൊവിഡ് പോസിറ്റീവ് ആയ യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡനത്തിന് ഇരയാക്കിയ കേസിൽ നിർണായക തെളിവ്. യുവതിയെ പീഡനത്തിന് ഇരയാക്കിയ ശേഷം പ്രതി മാപ്പ് ചോദിയ്ക്കുന്ന ദൃശ്യങ്ങൾ യുവതി പകർത്തിയിരുന്നു. കേസിൽ ഇത് നിർണായക തെളിവാണെന്ന് പത്തനംതിട്ട എസ്‌പി കെജി സൈമൺ പറഞ്ഞു.

'രാത്രി ഒരു മണിയോടെയാണ് ആശുപത്രിയിൽനിന്നും പൊലീസിന് വിവരം ലഭിച്ചത്. രാത്രിയിൽ തന്നെ കായംകുളം സ്വദേശിയായ പ്രതിയെ അറസ്റ്റ് ചെയ്തു. ചെയ്തത് തെറ്റായി എന്നും ഇത് ആരോടും പറയരുത് എന്നും പ്രതി യുവതിയോട് പറയുന്നത് യുവതി ഫോണിൽ പകർത്തിയിരുന്നു. ഇത് നിർണായക തെളിവാണ്. എസ്‌പി കെജി സൈമൺ പറഞ്ഞു.

കൃത്യമായി ആസൂത്രണം നടത്തിയാണ് പ്രതി യുവതിയെ പീഡനത്തിന് ഇരയാക്കിയത്. അടൂരിൽനിന്നുണ് ആംബുലൻസ് പുറപ്പെട്ടത്. ആദ്യം എത്തേണ്ടത് പന്തളത്തേയ്ക്കായിരുന്നു. എന്നാൽ പെൺകുട്ടിയെ ആദ്യം ഇവിടെ ഇറക്കാതെ മറ്റൊരു രോഗിയെ ഇറക്കാൻ മന‌പ്പൂർവം ആറൻ‌മുളയിലേയ്ക്ക് പോവുകയായിരുന്നു. തിരികെ മടങ്ങുന്ന വഴിയിയിലാണ് പെൺക്കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ഇയാൾ മറ്റൊരു കേസിൽ നേരത്തെ പ്രതിയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :